ഫോട്ടോ : ഹരികുമാര്‍
എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Advertisements
വൈക്കം: ഇടതുപക്ഷ ജനാധിപത്യമുന്നണി വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. വൈക്കം വലിയകവലയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജോണ്‍ വി ജോസഫ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, ടി.എന്‍ രമേശന്‍, കെ ശെല്‍വരാജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, സി.കെ ആശ എംഎല്‍എ, പി ശശിധരന്‍, സാബു പി മണലൊടി, എം.ഡി ബാബുരാജ്, ആനന്ദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

