ജില്ലാ പഞ്ചായത്തിലെ കോടികളുടെ ക്രമക്കേട്; സമഗ്രമായ അന്വേഷണം വേണം : ലിജിന്‍ ലാല്‍

കോട്ടയം: ജില്ലാ പഞ്ചായത്തിനെതിരെ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ കോടികളുടെ ക്രമക്കേടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ ആരോപിച്ചു. 13 കോടി രൂപ ചെലവഴിച്ചതു രേഖകളില്ലാതെയും ക്രമപ്രകാരവുമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇത് അത്യന്തം ഗുരുതരമായ കണ്ടെത്തലുകളാണ്. പൊതുപണം ഉപയോഗിച്ചുളള ഇടപാടുകളില്‍ പാലിക്കേണ്ട സുതാര്യതയും ചട്ടങ്ങളും നഗ്നമായി ലംഘിച്ചിരിക്കുകയാണ്.

Advertisements

വാര്‍ഷിക പദ്ധതി പ്രകാരം അംഗീകരിച്ച പ്രോജക്ടുകളില്‍ പകുതിപോലും നടപ്പാക്കിയിട്ടില്ലെന്നതാണ് മറ്റൊരു കണ്ടെത്തല്‍. പ്ലാന്‍ ഫണ്ടുകളാകട്ടെ തോന്നുംപടിയാണ് ചെലഴിച്ചിട്ടുളളത്. ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് വസ്തുതകളുടെ ഒരു അംശം മാത്രമാണ്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലിജിന്‍ ലാല്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.