ദളപതി 67 ലേക്ക് തൃഷയും : ആവേശത്തോടെ ആരാധകർ

ആരാധകരെ ആവേശത്തിലാക്കി ദളപതി 67 ലെ അഭിനേതാക്കളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. തൃഷയും ചിത്രത്തിന്റെ ഭാഗമായി എത്തുന്ന വാർത്തയാണ് നിലവിൽ പുറത്തു വരുന്നത്.

ചിത്രത്തിലേക്ക് സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്. മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്. അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമായുണ്ട്. കൂടുതൽ താരങ്ങളെ കാത്തിരിക്കുകയാണ് ആരാധകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നിന് ദളപതി 67 ന്റെ ഒരു പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നും സൂചനകളുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

Hot Topics

Related Articles