ആര് വീഴും ആര് വാഴും ! തീയതി  പ്രഖ്യാപനത്തിന് മുൻപെ തിരഞ്ഞെടുപ്പിനായി  അണിഞ്ഞൊരുങ്ങി മുന്നണികള്‍ ; ഇത്തവണ രാഷ്ട്രീയ പോരാട്ടം കനക്കും

ന്യൂസ് ഡെസ്ക് : ലോക്‌സഭ തിരഞ്ഞെടുപ്പിന് അണിഞ്ഞൊരുങ്ങി മുന്നണികള്‍. തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയാണ് കേരളത്തിലെ മൂന്ന് പ്രധാന മുന്നണികളും തിരഞ്ഞെുപ്പിനെ നേരിടാനൊരുങ്ങുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇന്ന് വരെ കാണാത്ത തരത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഈ തിരഞ്ഞെടുപ്പ് വേദിയായത്.ഒട്ടനവധി രാഷ്ട്രീയ ചുവട് മാറ്റങ്ങള്‍ ദര്‍ശിച്ചിട്ടുള്ള കേരളത്തില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെുപ്പ് കൂടിയാണിത്. കേരളത്തിന്റെ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ്സ് ലീഡറുടെ മകളുമായ പദ്മജയുടെ ബിജെപി പ്രവേശനമാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ആകര്‍ഷണം. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടം കൂടിയാണ്.

നാലാം സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപിയ്ക്ക് വെല്ലുവിളി തീര്‍ക്കാന്‍ ഇന്ത്യ മുന്നണിക്കാവുമോ എന്നതും ആകാംക്ഷയോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം നോക്കിക്കാണുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ച കോണ്‍ഗ്രസ്സിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്‍ഡിഎഫിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിരുദ്ധ വികാരം കേരളത്തിലില്ല എന്ന് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണിത്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍ഡിഎഫിന് ഈ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ 2 സീറ്റ് എന്ന നിലയിലേക്കുണ്ടായ മാറ്റവും ശ്രദ്ദേയമാണ്. കേരള കോണ്‍ഗ്രസ്സിന്റെ മുന്നണിയിലേക്കുള്ള രംഗ പ്രവേശമാണ് അത്തരത്തില്‍ എല്‍ഡിഎഫിന് നേട്ടമായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനാല്‍ തന്നെ കേരള കോണ്‍ഗ്രസ്സിനെ കൂട്ട് പിടച്ച് സീറ്റ് വര്‍ദ്ധിപ്പിക്കുക എന്നത് തന്നെയാകും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യ അജണ്ട. കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ അതിനാല്‍ തന്നെ പോരാട്ടം കനക്കുമെന്നുറപ്പാണ്. സ്വീകാര്യത ഏറെയുള്ള കെ കെ ശൈലജയെ ഉള്‍പ്പടെ മത്സര രംഗത്തിറക്കിയാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. പദ്മജയുടെ കൂറ് മാറ്റത്തോടെ വെട്ടിലായ കോണ്‍ഗ്രസ്സിന് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നും മാറി ചിന്തിക്കേണ്ടി വന്നതും തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസമില്ലായ്മയുടെ തെളിവാണ്. 

എന്നാല്‍ മത്സര രംഗത്ത് വിജയിച്ചെത്തുന്ന കോണ്‍ഗ്രസ്സ് എം പിമാര്‍ വിജയത്തിന് ശേഷം ബിജെപിയിലേക്ക് കൂടുമാറുമോ എന്നതും കോണ്‍ഗ്രസ്സിനെ അലട്ടുന്ന പ്രശ്‌നമാണ്. രാജ്യത്ത് വലിയ സ്വാധീനമുള്ള എന്‍ഡിഎയ്ക്ക് പക്ഷേ കേരളത്തില്‍മാത്രമാണ് വേരുറപ്പിക്കുവാന്‍ കഴിയാത്തത് എന്നാല്‍ ഇത്തവണ ഇതിന് മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് മുന്നണി. നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്നത് എന്നതും തിരഞ്ഞെടുപ്പിലെ ബിജെപി കാഴ്ചപ്പാട് വിളിച്ചു പറയുന്നു. ഇവയെല്ലാം കണക്കിലെടുത്താല്‍ ഇത്തത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ കനക്കുമെന്നതില്‍ തര്‍ക്കമില്ല.

Hot Topics

Related Articles