പാർക്ക് ചെയ്ത ലോറി മുൻപോട്ട് എടുത്തു; ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. ലോറിക്കടിയിൽ ഉറങ്ങുകയായിരുന്ന സജീഷ് ലോറി മുന്നോട്ട് എടുക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

Advertisements

സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles