‘ എൻ്റെ മോളെയാണ് ഓർമ്മ വന്നത്; വിശന്ന് കരഞ്ഞു തളർന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് പാലൂട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം : അമ്മ പരീക്ഷാ ഹാളിൽ ഇരിക്കുമ്പോൾ വിശന്ന് കരഞ്ഞു തളര്‍ന്ന കുഞ്ഞിന് പാലൂട്ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ. റെയില്‍വേ റിക്രൂട്ട്മെൻറ് ബോർഡിന്റെ പരീക്ഷയ്ക്കിടെ ഉണ്ടായ ഹൃദയസ്പർശിയായ സംഭവമാണ് ഇത്.ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എ. പാർവതിയാണ് ഡ്യൂട്ടിക്കിടെ കുഞ്ഞിന് മുലപ്പാൽ നല്‍കിയത്.

Advertisements

പട്ടം സ്വദേശിയായ യുവതി ഭർത്താവിനും രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്ക്ക് എത്തിയിരുന്നത്. അമ്മ പരീക്ഷാ ഹാളിൽ പ്രവേശിച്ച ശേഷം കുഞ്ഞ് കരഞ്ഞുതുടങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭർത്താവ് സഹായം തേടിയതോടെ, പരീക്ഷാഹാളിൽ നിന്നിറങ്ങാനാവാത്ത അമ്മയെ പകരം പാർവതി തന്നെയാണ് കുഞ്ഞിന് പാലൂട്ടാൻ സന്നദ്ധത അറിയിച്ചത്. “ആ സമയത്ത് എന്റെ ഒന്നര വയസുകാരി മകളെയാണ് ഓർത്തത്,” എന്ന് പാർവതി പറഞ്ഞു.സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പൊലീസ് ഉദ്യോഗസ്ഥയെ നന്ദിപറഞ്ഞു.

വിവരം അറിഞ്ഞ റെയില്‍വേ റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ അമൻദീപ് കപൂർ നേരിട്ട് നഗരൂരിലെ പരീക്ഷാ സെന്ററിൽ എത്തി പാർവതിയെ അഭിനന്ദിക്കുകയും പ്രത്യേക സമ്മാനം നല്‍കുകയും ചെയ്തു. കൊല്ലം പള്ളിമണ്‍ ഇളവൂർ സ്വദേശിയാണ് പാർവതി.

Hot Topics

Related Articles