വിവാഹം നടന്ന് ഒരു മാസത്തിനകം 125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം സ്ഥലം വിട്ടു : അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും

കാസർകോട് : വീട്ടുകാർ വിവാഹത്തിന് സമ്മാനമായി നൽകിയ 125 പവൻ ആഭരണങ്ങളുമായി , നവവധു കാമുകനൊപ്പം നാട് വിട്ടു. കാമകനുമായി മുൻ നിശ്ചയ പ്രകാരമാണ് യുവതി നാട് വിട്ട് പോയത്. ഭര്‍തൃവീട്ടില്‍ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി പോയത്. രണ്ടു ദിവസം മുമ്പ് കാസര്‍കോട് ബേക്കലില്‍ നടന്ന സംഭവത്തില്‍ അതിരാവിലെ യുവതി, പുറത്ത് കാത്തുകിടന്ന കാമുകനൊപ്പം കാറില്‍ കയറി പോക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles