എല്‍ടിടിഇ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

എല്‍ടിടിഇ നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കട്ടുന്നത്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് ലഹരി – ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

Hot Topics

Related Articles