പെരുമാറ്റച്ചട്ടം എന്നാല്‍ മോദി കോഡ് ഓഫ് കണ്ടക്‌ട് ആയി മാറി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍

ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്‌ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് ടി എം സിയുടെ ആരോപണം. മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണമെന്നും പരിഹസിച്ച ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.

Hot Topics

Related Articles