“തൃശ്ശൂർ ലുലു ഗ്രൂപ്പിനുമേൽ ഒറ്റയാൾ പോരാട്ടം; കൃഷി ഭൂമി കാത്തുസൂക്ഷിച്ച് 61 കാരൻ

തൃശൂർ: ജന്മനാടായ തൃശൂരിൽ ഉയരാനിരുന്ന ലുലു ഷോപ്പിങ് മാളിന് മുന്നിൽ ശക്തമായ പ്രതിരോധവുമായി ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയത് 61കാരനായ കർഷകൻ ടി എൻ മുകുന്ദൻ. പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ “ഒരുപാർട്ടിക്കാരനാണ് തടസ്സം” എന്ന് ആരോപണമുയർന്നപ്പോൾ, ഒടുവിൽ സിപിഐ ലോക്കൽ കമ്മിറ്റി അംഗമായ മുകുന്ദനാണെന്ന് പുറത്തുവന്നു. എന്നാൽ തനിക്ക് പിന്നിൽ പാർട്ടിയില്ലെന്നും ലുലു ഗ്രൂപ്പിനെതിരെ ഒറ്റയ്ക്കാണ് നിയമ പോരാട്ടം തുടരുന്നതെന്നും മുകുന്ദൻ വ്യക്തമാക്കുന്നു.കൃഷി ഭൂമികളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം പറയുന്നു. തൃശൂരിലെ അയ്യന്തോൾ ഗ്രാമത്തിലാണ് ലുലു ഗ്രൂപ്പ് മാളും ഹൈപ്പർമാർക്കറ്റും നിർമ്മിക്കാൻ പദ്ധതിയിട്ടത്. വാങ്ങിയ ഭൂമി കൃഷി ഭൂമിയാണോ അല്ലയോ എന്ന വിഷയത്തിലാണ് ഹൈക്കോടതിയിൽ പോരാട്ടം. കൃഷി ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നതാണ് മുകുന്ദന്റെ വാദം.

Advertisements

ഹൈക്കോടതി ഇടപെടൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമിയെ റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ) കൃഷി ഭൂമി ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കിയതോടെയാണ് 2023ൽ മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച ഹൈക്കോടതി ആർഡിഒ ഉത്തരവ് റദ്ദാക്കി ഭൂമി പുനപരിശോധിക്കാൻ അധികാരികളെ ഉത്തരവിട്ടു. ഹൈക്കോടതി വിധി തന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് മുകുന്ദൻ ചൂണ്ടിക്കാട്ടി.

2016 മുതൽ തുടരുന്ന നിയമ പോരാട്ടം

ലുലു ഗ്രൂപ്പ് ഭൂമി സ്വന്തമാക്കുന്നതിന് മുമ്പേ, 2016ൽ തന്നെ ഭൂമി തരം മാറ്റുന്നതിനെതിരെ മുകുന്ദൻ പോരാട്ടം ആരംഭിച്ചിരുന്നു. 161 ഏക്കറിൽ പടർന്ന് കിടക്കുന്ന കാർഷിക ഭൂമിയാണ് ഇത്. മുൻ ഉടമ കൃഷിയിടം തരം മാറ്റാൻ ശ്രമിച്ചതോടെയാണ് ആദ്യ നിയമ പോരാട്ടം. തുടർന്ന്, ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയപ്പോൾ, പോരാട്ടം ശക്തിപ്പെടുത്തുകയായിരുന്നു.

2017ൽ മുകുന്ദൻ നടത്തിയ നിയമ പോരാട്ടമാണ് എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായത്. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട കേസിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്.

ലക്ഷ്യം ഭൂമി സംരക്ഷണം മാത്രം

2008ൽ നടപ്പാക്കിയ കേരള കൃഷി ഭൂമി തണ്ണീർത്തട നിയമം ആണ് മുകുന്ദന് തന്റെ പോരാട്ടത്തിന് കരുത്തായത്. ലുലു ഗ്രൂപ്പിനോടൊപ്പം തന്നെ, സംസ്ഥാനത്തെ കാർഷിക ഭൂമി കൈയേറുന്ന 15 വ്യക്തികളോടും ഇപ്പോൾ നിയമ പോരാട്ടം തുടരുന്നുണ്ട്.

“എനിക്ക് കുടുംബമില്ല, ഒറ്റയ്ക്കാണ് താമസം. പണത്തിനോ മറ്റേതെങ്കിലും ഓഫറിനോ വേണ്ടി ഞാൻ ഇതൊന്നും ചെയ്യുന്നില്ല. കാർഷിക ഭൂമി സംരക്ഷിക്കപ്പെടണം എന്നതാണ് എന്റെ ഏക ലക്ഷ്യം. ആ ഭൂമി ആരുടെ കൈവശമാണ് എന്നത് എനിക്ക് വിഷയമല്ല,” — മുകുന്ദൻ വ്യക്തമാക്കി.

Hot Topics

Related Articles