നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറി ; സ്പീക്കർ എം ബി രാജേഷ്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതി. സഭയില്‍ മാധ്യമവിലക്കെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും സ്പീക്കര്‍ പറഞ്ഞു.

“സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ടതില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം കാണിച്ചാല്‍ മതി എന്നതാണ് നിലപാട്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ കാണിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചിലര്‍ ദൃശ്യങ്ങള്‍ എനിക്ക് അയച്ചുതന്ന്, ഇത് അനുവദനീയമാണോ എന്ന് ചോദിച്ചു. ഇത് ഗൗരവമുള്ളതാണ്. അത് സംബന്ധിച്ച്‌ പരിശോധന നടത്തുന്നുണ്ട്. സഭാ ചട്ടങ്ങള്‍ നഗ്നമായി അട്ടിമറിയ്ക്കുന്നതിന് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ പാടില്ല. പാര്‍ലമെന്റിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ, ഇവിടെ ലിബറലാണ്. അത് ദുരുപയോഗം ചെയ്യുകയാണ്.”- വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ പറഞ്ഞു.

Hot Topics

Related Articles