വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി; വ്യാജ വീഡിയോയും ഇറക്കി; 11ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ. വടകരയില്‍ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫിക്ക് എതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങും. 11 ന് വടകരയില്‍ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ അറിയിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

Hot Topics

Related Articles