മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് 

കോട്ടയം: 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ടുവർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം 2024 ജൂലൈ 15നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി  വെസ്റ്റ്ഹിൽ ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം, കോഴിക്കോട്-673005 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ – 0495 2966577, 9188230577. 

Advertisements

Hot Topics

Related Articles