മരങ്ങാട്ടുപള്ളി ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണം: സിസിടിവി ക്യാമറകൾ അടക്കം കവർന്നു

കോട്ടയം: മരങ്ങാട്ടുപള്ളി ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഓഫിസും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്. ക്ഷേത്രത്തിലെ പണവും കാണിക്കവഞ്ചിയും അടക്കം മോഷണം പോയതായാണ് വിവരം, ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരങ്ങാട്ടുപള്ളി പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തും.

Advertisements

Hot Topics

Related Articles