ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു സുജാത. ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതി ( കാസര്‍കോട്) യെ തെരഞ്ഞെടുത്തു. സൂസന്‍കോടി സംസ്ഥാന പ്രസിഡന്റായി തുടരും.

Advertisements

സംസ്ഥാന കമ്മിറ്റിയോഗത്തില്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. എസ്എഫ്ഐയിലൂടെയാണ് സുജാത രാഷട്രീയരംഗത്തെത്തുന്നത്. 2004 ല്‍ മാവേലിക്കരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

Hot Topics

Related Articles