മലയാളികളുടെ ആഗോള  സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം രൂപീകരിച്ചു 

കോട്ടയം : മലയാളികളുടെ ആഗോള  സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം രൂപീകരിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി രുപീകരിച്ചു. ജോയിസ് ജോസഫ് കൊറ്റത്തിൽ (ചെയർമാൻ ) , വിനീത് പടന്നമാക്കൽ , ആലീസ് സിബി ( വൈസ് ചെയർമാന്മാർ ) , സുരേഷ് മയൂഖം (ജനറൽ കൺവീനർ) , ഡോ. ഷിജു കിഴക്കേടം , പ്രതീഷ് വി ജേക്കബ് (സ്റ്റേറ്റ് റെപ്പ് ) , പ്രഭാ ഹരിശ്രീ , സൗമ്യ പ്രകാശ്( കൺവീനർമാർ ) , അനിൽ രാജൻ (ജോ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു. കാരുണ്യ ദർശനം, ജീവകാരുണ്യപ്രവർത്തനങ്ങൾ,  സ്ത്രീ/കുടുംബ  ശാക്തീകരണം, പ്രവാസി ക്ഷേമം,    രാഷ്ട്ര നിർമ്മാണം, കുട്ടികളുടെ പുരോഗതി ,  മദ്യം, പുകവലി,    മയക്കുമരുന്ന്, ലഹരി  .തുടങ്ങിയ സാമൂഹ്യ ദോഷങ്ങളുടെ വർജനം, അവയ്ക്കെതിരെ ബോധവത്ക്കരണവും , കലാ കായിക  സാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങൾ,  നേതൃത്വ/വൃക്തിത്വ പരിശീലനം , മതേതരത്വ / മാനവീയ കൂട്ടായ്മ, സാക്ഷരതാ,പരിസ്ഥിതി പ്രവർത്തനങ്ങൾ, നവമാധ്യമ കൂട്ടായ്മ എന്നിവയാണ് ലക്ഷ്യമിടുന്നത്. 

Hot Topics

Related Articles