മല‌യാളത്തിലേക്ക് വീണ്ടുമൊരു വനിത സംവിധാ‌യിക ; ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം തേരി മേരിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

മൂവി ഡെസ്ക്ക് : ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന പുതി‌യ ചിത്രം തേരി മേരിയുടെ ഷൂട്ടിംഗ് വർക്കല‌യില്‍ ആരംഭിച്ചു.വീണ്ടും മല‌യാളത്തിലേക്ക് ഒരു വനിത സംവിധാ‌യിക കൂടി കടന്നുവരുന്ന ചിത്രമാണ് തേരി മേരി. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ടു യുവാക്കളുടെ ജീവിതമാണ് തേരി മേരിയിലൂടെ രസകരമായി അവതരിപ്പിക്കുന്നത്. ഇവർക്കിടയില്‍ നിലനിന്നു പോന്ന ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിന്‍റെ കഥാ പുരോഗതിയിലെ നിർണായകമായ ഘടകങ്ങളാണ്. തെലുങ്ക് നടി ശ്രീരംഗാ സുധയാണ് ഈ ചിത്രത്തിലെ നായിക. അന്നാ രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഇർഷാദ് അലി, സോഹൻ സീനുലാല്‍, ഷാജു ശ്രീധർ, ബബിതാ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്.കെ., സമീർ ചെമ്ബായില്‍ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – അലക്സ് തോമസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനൂപ് മേനോൻ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ കിംഗ് ഫിഷ് എന്ന ചിത്രം നിർമിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്.സംഗീതം – കൈലാസ് മേനോൻ. അഡീഷണല്‍ സ്ക്രിപ്റ്റ്- അരുണ്‍ കരിമുട്ടം. ഛായാഗ്രഹണം. ബിബിൻ ബാലകൃഷ്ണൻ. എഡിറ്റിംഗ്-എം.എസ്. അയ്യപ്പൻ. കലാസംവിധാനം – സാബു റാം. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.

കോസ്റ്റ്യും ഡിസൈൻ – വെങ്കിട്ട് സുനില്‍. അസോസിയേറ്റ് ഡയറക്ടർ – സുന്ദർ എല്‍., ശരത് കുമാർ കെ. ജി. ക്രിയേറ്റീവ് ഡയറക്ടർ – വരുണ്‍ ജി. പണിക്കർ. പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻ ഉദിയൻകുളങ്ങര, സുജിത് വി.എസ്. പ്രൊഡക്ഷൻ കണ്‍ട്രോളർ – ബിനു മുരളി.വർക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്.

Hot Topics

Related Articles