ഇനിയാരെങ്കിലും ഡി പി യുടെ സ്ക്രീൻ ഷോട്ട് എടുക്കുമെന്ന ഭയം വേണ്ട ; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ന്യൂസ് ഡെസ്ക്ക് : പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച്‌ വാട്ട്സാപ്പ്. വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചർ ആണ് കമ്പനി അവതരിപ്പിച്ചത്.ഇതോടെ മറ്റ് വാട്ട്സാപ്പ് പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനാകും. നിലവില്‍ ആൻഡ്രോയിഡില്‍ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി.

Advertisements

ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ വാട്ട്സാപ്പ് നല്‍കുമെന്നാണ് സൂചന. ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാല്‍‌ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നായിരിക്കും കാണിക്കുക. അതേസമയം ഫേസ്ബുക്കില്‍ മുന്നേ ഈ ഫീച്ചറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ഫീച്ചറുകള്‍ക്ക് പിന്നാലെയാണ് ഈ അപ്ഡേഷൻ. ബുള്ളറ്റഡ് ലിസ്റ്റ്, നമ്ബർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകള്‍.

Hot Topics

Related Articles