റാലി ഓഫ് ഹിമാലയാസ്; നേട്ടം കൊയ്ത് കോട്ടയംകാരന്‍

കോട്ടയം: റാലി ഓഫ് ഹിമാലയാസ് അണ്ടര്‍ 550 സിസി ബൈക്ക് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി കോട്ടയം സ്വദേശി പ്രദീപ് കുമാര്‍. കോട്ടയം റാ റേസിംഗ് ആന്‍ഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ് കൂടിയാണ് അഭിമാനനേട്ടം നാട്ടിലെത്തിച്ച പ്രദീപ്. ഹീറോ എക്സ് പ്ലസ് ബൈക്കിലാണ് മത്സത്തില്‍ പങ്കെടുത്തത്. ഒക്ടോബര്‍ ആറ് മുതല്‍ പത്ത് വരെയാണ് കുളു-ലഹൗല്‍-സ്പിതി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഹിമാലയന്‍ റാലി നടന്നത്.

മണാലി, ഹംതാ പാസ്, സ്പിത് വാലി, കാസ, ഗ്രാംഫു തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നടന്ന റേസില്‍ 77 പേരാണ് ഇരുചക്രവാഹന വിഭാഗത്തില്‍ മാത്രം പങ്കെടുത്തത്. കാര്‍, ബൈക്ക് റാലികളില്‍ സജീവമായ പ്രദീപ് റേസിംങ് ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1999ലെ പോപ്പുലര്‍ കാര്‍ റാലി ചാംമ്പ്യനായ പ്രദീപ് കുമാര്‍ 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൈക്ക് റേസിങ്ങില്‍ പങ്കെടുത്തത്. സഹോദരന്‍ പ്രേംകുമാര്‍ 2018 ലെ ഹിമാലയന്‍ റാലിയില്‍ ജിപ്സി കിരീടം നേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ പൈപ്സ് ആന്‍ഡ് പൈപ്സ് എന്ന സ്ഥാപന ഉടമ കൂടിയാണ് ഇദ്ദേഹം. സൗമ്യയാണ് പ്രദീപ് കുമാറിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ നന്ദന കണ്ണന്‍, മിലന്‍ കണ്ണന്‍ എന്നിവര്‍ മക്കളാണ്.

Hot Topics

Related Articles