മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനം ആചരിച്ചു

മല്ലപ്പള്ളി : കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ഡിസിസി അംഗം സുരേഷ് ബാബു പാലാഴി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കാരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കീഴ് വായ്പൂര് ശിവരാജൻ, റ്റി. ജി. രഘുനാഥപിള്ള, എം. കെ. സുബാഷ് കുമാർ, ലിൻസൺ പറോലിക്കൽ, വിനീത് കുമാർ, സാം പട്ടേരി, സി. പി. മാത്യു, കെ. ജി. സാബു, മീരാൻ സാഹിബ്, ജിം ഇല്ലത്ത്, ലിബിൻ വടക്കേടത്ത്, അജിൻ കുന്നന്താനം, മിഥുൻ കെ. ദാസ്, കൃഷ്ണൻകുട്ടി മുള്ളൻകുഴിയിൽ, അജോ എബ്രഹാം, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles