മല്ലപ്പള്ളി പരിയാരം ആനക്കുഴിയിൽ വീടിനു മുകളിലേക്കു തേക്ക് കടപുഴകി വീണു

മല്ലപ്പള്ളി: പരിയാരം ആനക്കുഴി ചെല്ലക്കപ്പള്ളിൽ വീട്ടിൽ വിജയമ്മ സി എസി ന്റെ വീടിനു മുകളിലേക്കു തേക്ക് കടപുഴകി വീണു. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
അയൽപക്കത്തെ പുരയിടത്തിൽ നിന്ന തേക്ക് മരമാണ് കടപുഴകി വീണത്. കഴിഞ്ഞ വർഷങ്ങളിലായി നിരവധി തവണ ഈ മരത്തിന്റെ അപകട സാധ്യത ഉദ്യോഗസ്ഥരെ അറിയിക്കുകയും, പരാതി നൽകിയിട്ടുള്ളതമാണ്. വീടിനു നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles