മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്നോ : മഹേഷ് നാരായണൻ ചിത്രത്തിൽ ഇരുവരും എത്തിയേക്കുമെന്ന് വാർത്തകൾ

സിനിമ ഡസ്ക് : ഓരോ സിനിമ പ്രേക്ഷകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഹിറ്റ് സംവിധായകൻ മഹേഷ് നാരായണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ വാർത്തകൾ ഒരുപാട് നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തോടെ ആരംഭിക്കും എന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മറ്റു വാർത്തകളും പുറത്തുവരികയാണ്. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിഗ് ബജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനും,ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ഭ്രഹ്മയുഗമാണ് മമ്മൂട്ടിയുടെതായി അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം. ചിത്രം ഗ്ലോബൽ ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളം കളക്ഷൻ നേടിയിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ പണിപ്പുരയിലാണ് താരം ഇപ്പോൾ. നൂറിലധികം ദിവസം കൊണ്ടാണ് ടർബോയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഒരു ആക്ഷൻ കോമഡി ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിനുശേഷം മമ്മൂട്ടി വെക്കേഷൻ ആഘോഷത്തിലാണ്. ഏപ്രിൽ പകുതിയോടെ മഹേഷ് നാരായണൻ ചിത്രം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടേക്ക് ഓഫ്, മാലിക്, അറിയിപ്പ്, തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായ സംവിധായകനാണ് മഹേഷ് നാരായണൻ. വളരെ ആകാംക്ഷയോടെയാണ് ഓരോ സിനിമ പ്രേക്ഷകരും ഈ സിനിമയെ കാത്തിരിക്കുന്നത്.ഏകദേശം നൂറിലധികം ദിവസതെ ചിത്രീകരണം ആണ് ടീം പദ്ധതി ഇട്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ആയിട്ടാണ് ചിത്രീകരണങ്ങൾ നടക്കുക. ഒരു ആക്ഷൻ ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.ഇതിനുശേഷം അമൽ നീരദ് ചിത്രവും അൻവർ റഷീദ് ചിത്രവും പിന്നാലെ വരുന്നുണ്ട്.

Hot Topics

Related Articles