തിരുനക്കര പൂരം ബുധനാഴ്ച! കഴിഞ്ഞ തവണ പുരത്തിന് ആലിൽ തുങ്ങിയാടിയ ഡ്രാക്കുള ബാബു എവിടെ ? ആകാംഷയോടെ കോട്ടയം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകിയത് വെസ്റ്റ് പൊലീസ് 

കോട്ടയം : കഴിഞ്ഞ തവണ തിരുനക്കര പൂരത്തിന് താരമായിരുന്നു ഡ്രാക്കുള ബാബു എന്ന ചുണ്ടലി ബാബു. പൂരം കൊട്ടിക്കയറുന്നതിനിടെ ആലിൽ തുങ്ങിയാടി വിരുത് കാട്ടിയ വമ്പൻ. ഇത്തവണ വമ്പന്മാരായ കൊമ്പന്മാർ പൂരത്തിന് അണിനിരക്കുമ്പോൾ കോട്ടയം ആകാംഷയോടെ ചോദിക്കുന്ന ചോദ്യമാണ് ഡ്രാക്കുള ബാബു എവിടെ എന്ന്. ചെണ്ടക്കാർക്ക്  മുകളിൽ ആലിൽ തൂങ്ങി ആടുന്ന ബാബുവിൻ്റെ ചിത്രം പങ്ക് വച്ച  മാതൃഭൂമി ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദ് ആണ് ബാബുവിനെ വീണ്ടും ഓർമ്മിപ്പിച്ചത്. ഇതോടെ ട്രോൾ കോട്ടയം അടക്കമുള്ള ട്രോൾ ഗ്രൂപ്പുകൾ ബാബു എവിടെ എന്ന ചോദ്യം ചോദിച്ച് രംഗത്ത് എത്തി. ഇതേ തുടർന്ന് ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ബാബു ഇപ്പോൾ എവിടെ ആണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. 

Advertisements

ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു  എന്ന് വിളിക്കുന്ന ബാബു ( ഡ്രാക്കുള ബാബു – 48) വാണ് കോട്ടയം ജില്ലാ പോലീസിന് നിരന്തര തലവേദന ആകുന്നത്. ഏതായാലും ജില്ലാ പോലീസിനെ നിരന്തര ശല്യം ആകുന്ന ബാബു ഇക്കുറി പൂരത്തിന് ഉണ്ടാകില്ല. ആലിൽ തൂങ്ങിയാടാനും അലമ്പുണ്ടാക്കാനും ബാബുവിനെ പോലീസ് സമ്മതിക്കില്ല. ഒപ്പം ഉണ്ടായിരുന്ന സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ, 2023 ആഗസ്റ്റിൽ അകത്തായ ബാബുവിനെതിരെ പോലീസ് കാപ്പ കൂടി ചുമത്തിയിട്ടുണ്ട്. ഇതോടെ ഒരു വർഷം ബാബു റിമാൻഡിൽ തന്നെ കഴിയും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കിയിൽ നിന്നും കോട്ടയത്ത് എത്തി കോട്ടയത്തെ പോലീസിന് നിരന്തര ശല്യം സൃഷ്ടിക്കുന്ന ബാബു കടത്തിണ്ണകളിലാണ് കിടന്നുറങ്ങിയിരുന്നത്.  തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൂര ദിവസം ആലിൽ തൂങ്ങിയാടിയ ബാബു, മുൻപും പോലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. തിരുനക്കര മൈതാനത്ത് ദേശാഭിമാനിയുടെ ചടങ്ങിനിടെ ഇവിടെയെത്തിച്ച വിളക്ക് അടിച്ചുമാറ്റിയ ബാബുവിനെ വളരെ കഷ്ടപ്പെട്ടാണ് പോലീസ് പിടികൂടിയത്. പിന്നീടായിരുന്നു തിരുനക്കര പൂര മൈതാനത്തെ വിളയാട്ടം.  2019 ഓഗസ്റ്റിൽ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുത്തി വീഴ്ത്തിയ കേസിൽ ഗ്രാക്കുള ബാബു എന്ന ചുണ്ടെലി ബാബു പിടിയിലാകുന്നത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം രാത്രിയിലാണ്. കോട്ടയം പനച്ചിക്കാട് മലവേടർ കോളനിയിൽ ബിന്ദുവിനെയാണ് ഇയാൾ അർദ്ധരാത്രിയിൽ മലയാള മനോരമ ഓഫിസിനു മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. അന്ന് വൈകിട്ട് അഞ്ചു മണിയോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഡ്രാക്കുള ബാബു അർദ്ധരാത്രി 12.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി വീഴ്ത്തിയത്. കോട്ടയം ജില്ലാ പൊലീസിന് സ്ഥിരം ശല്യമായ ഡ്രാക്കുളാ ബാബുവിനെ ഒരു വർഷമെങ്കിലും ജയിലിൽ അടയ്ക്കാനുള്ള പൊലീസിന്റെ അന്നത്തെ ശ്രമം പാളിയത് കോടതിയുടെ ഇടപെടലോടെയാണ്.

ദേശാഭിമാനിയുടെ വിളക്ക് മോഷ്ടിച്ചതും , പൂരത്തിന്റെ അലമ്പ് കണക്കിലെടുത്ത് ബാബുവിനെതിരെ പോലീസ് കാപ്പാ ചുമത്തിയിരുന്നു. കാപ്പ ചുമത്തി ജില്ലാ അതിർത്തി കടത്തി വിട്ട ബാബു വീണ്ടും  കോട്ടയം ജില്ലയിൽ തിരികെ പ്രവേശിച്ചു. തുടർന്ന് ബാബുവിനെ കാപ്പ നിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പൊലീസ് അതിവേഗം കുറ്റപത്രം സമർപ്പിക്കുക കൂടി ചെയ്തതോടെ ബാബുവിനെ കോടതി കുറ്റക്കാരനാണ് എന്നു കണ്ടെത്തി. തുടർന്ന്, കോടതി ബാബുവിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. ഒരു മാസം തടവാണ് കാപ്പാ നിയമം ലംഘിച്ചതിന് ശിക്ഷിച്ചത്. വിചാരണ കാലഘട്ടത്തിൽ ജയിലിൽ കഴിഞ്ഞത് കൂടി കണക്കിലെടുത്ത് യുവതിയെ കുത്തി പരിക്കേൽപ്പിച്ച് ദിവസം വൈകിട്ടോടെ ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.കാപ്പ ചുമത്തി ബാബു ജയിലിൽ കഴിഞ്ഞപ്പോഴും, നാട് കടത്തപ്പെട്ടപ്പോഴും എല്ലാം ബിന്ദു മറ്റൊരാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിന്ദുവിനെ കണ്ടതോടെ ഡ്രാക്കുള ബാബു ക്ഷുഭിതനായി. തുടർന്ന്, ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു. ഈയൊരു കേസിൽ അകത്തു പോയതിന് പിന്നാലെ പോലീസ് കാപ്പ കുടി ചുമത്തിയതോടെ ബാബു അടുത്തകാലത്തൊന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായി. 

Hot Topics

Related Articles