ഗീതു മോഹൻദാസിൻ്റെ “ടോക്സിക്കി”ൽ യാഷിൻ്റെ നായികയായി ഈ താരസുന്ദരി…

മലയാളത്തിന്റെ പ്രിയ നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഒരുക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘ടോക്സിക്’. യാഷ് ആണ് ചിത്രത്തിലെ നായകൻ. നിലവിൽ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സിനിമയിൽ നായികയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ശ്രുതി ഹാസൻ ആണ് നായിക ആകുക എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

ശ്രുതി ഹസൻ സിനിമയിൽ അഭിനയിക്കാൻ സമ്മതം മൂളിയതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡ് താരം കരീന കപൂർ സിനിമയുടെ ഭാ​ഗം ആകുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ശരിയാണെങ്കിൽ കരീനയുടെ ആദ്യ കന്നഡ ചിത്രമായിരിക്കും ഇത്. യാഷിന്റെ സിനിമാ കരിയറിലെ 19മത്തെ ചിത്രം കൂടിയാണ് ടോക്സിക്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനാകുന്ന സിനിമയാണ് ടോക്സിക്. ടോക്‌സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്‍റെ പൂർണ പേര്. 2025 ഏപ്രില്‍ 10ന് സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അനൗൺസ്മെന്റ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.

അതേസമയം, സലാര്‍ എന്ന സിനിമയാണ് ശ്രുതി ഹസന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിച്ച ചിത്രത്തില്‍ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് സലാര്‍ നിര്‍മിച്ചത്. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്

Hot Topics

Related Articles