പുത്തൻ ചിത്രവുമായി രാം ചരൺ : ബുച്ചി ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ നാളെ

സിനിമ ഡസ്ക് : തെലുങ്ക് സിനിമ ഇൻഡസ്ട്രിയെ വീണ്ടും ഞെട്ടിക്കാൻ ബുച്ചി ബാബു സനയ്‌ക്കൊപ്പം ഗ്ലോബൽ സ്റ്റാർ രാം ചരണിൻ്റെ RC16 വരുന്നു. ചിത്രത്തിന്റെ പൂജ നാളെ രാവിലെ 10.10 നടക്കും.ലോഞ്ചിംഗ് ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകർ അണിനിരക്കും.പാൻ-ഇന്ത്യ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാം ചരണിൻ്റെ നായികയായി ബോളിവുഡ് നടി ജാൻവി കപൂർ അഭിനയിക്കും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.സുകുമാർ റൈറ്റിംഗ്‌സിൻ്റെ സഹകരണത്തോടെ വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിളാരു ആണ് വമ്പൻ ക്യാൻവാസിൽ പ്രൊജക്റ്റ് നിർമ്മിക്കുന്നത്.എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. നാളെ നടക്കുന്ന ചടങ്ങിൽ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും പുറത്തുവിടും എന്നാണ് വിവരം. ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രമാണ് റാം ചരണിന്റെ അടുത്തതായി പുറത്തിറങ്ങുന്നത്. ഏകദേശം രണ്ടു വർഷക്കാലമായി ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം ഇപ്പോൾ. അതിന് പിന്നാലെയാണ് പുത്തൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നത്.

Hot Topics

Related Articles