എ പ്ലസ് തിളക്കത്തിൽ വീണ്ടും മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 66 വിദ്യാർത്ഥികൾ

കോട്ടയം : പാമ്പാടി വിദ്യാഭ്യാസ ഉപജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി വീണ്ടും ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. 66 വിദ്യാർത്ഥികളാണ് ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. A+ ൻ്റെ എണ്ണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനവും ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടിയിട്ടുണ്ട്. 102 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിലധികം മാർക്ക് ലഭിച്ചു.

1200 ൽ 1194 മാർക്ക് നേടി കൊമേഴ്സ് ബാച്ചിലെ സിയ ആൻ തോമസും 1193 മാർക്ക് നേടി സയൻസ് ബാച്ചിലെ നന്ദനാ ബിജുവും മുൻനിരയിലെത്തി. റോളർ സ്കേറ്റിംഗിൽ നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ ദേവിക ഗിരീഷ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിൻ്റെ അഭിമാന താരമായി മാറി. എസ് എസ് എൽ സി പരീക്ഷയിൽ ഈ വർഷവും നൂറ് ശതമാനം വിജയം നിലനിർത്തിയതിനൊപ്പം 4 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുകയും ചെയ്തു.

Hot Topics

Related Articles