കോട്ടയം : ബിവറേജ് ഔട്ട്ലെറ്റ് മാങ്ങാനത്ത് ആരംഭിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകി. സമരസമിതി ചെയർമാൻ പ്രൊഫ. സി മാമ്മച്ചൻ്റെയും കൺവീനർ ബൈജു ചെറുകോട്ടയിലിൻ്റെയും നേതൃത്വത്തിൽ കോട്ടയം ജില്ലാ കളക്ടർ, എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ, കോട്ടയം ജില്ലാ പോലീസ് ചീഫ് എന്നിവർക്കാണ് നിവേദനം നൽകിയത്. ജോയിൻ്റ് കൺവീനർമാരായ വിനോദ് പെരിഞ്ചേരി, ഷൈനി വർക്കി, അനീഷ് എം.ബി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ഔട്ട്ലെറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ആറാം ദിവസമായ ഇന്നും നടന്നു. അടുത്ത ഞായറാഴ്ച വൈകുന്നേരം 4.30 ന് ‘ പ്രദേശത്തുള്ള എല്ലാ മത സമുദായ അംഗങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വൻപിച്ച പ്രതിഷേധ കൂട്ടായ്മ നടത്തുവാൻ ഇന്ന് ചേർന്ന കമ്മറ്റി തീരുമാനിച്ചു.
മാങ്ങാനത്തെ ബിവറേജ് ഔട്ട്ലെറ്റ് സമരം : സമര സമിതി നിവേദനം നൽകി
