തിരുവനന്തപുരം :എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. പാർട്ടിക്കകത്ത് നിന്നും കടുത്ത സമ്മർദ്ദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം, നിയമസഭാ സമ്മേളനത്തിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് എന്ന സൂചനകളുണ്ട്. സെപ്റ്റംബർ 15-നാണ് നിയമസഭ ചേരുന്നത്.
രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരുപ്രവൃത്തിയും ചെയ്തിട്ടില്ലെന്നും, ആരേയും തെറ്റിദ്ധരിപ്പിക്കാനില്ലെന്നും രാഹുൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അത് തെളിയിക്കേണ്ട ബാധ്യത. എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല ഞാൻ രാജിവച്ചത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയത്ത്, പാർട്ടിക്കാർക്ക് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യതയില്ല.
നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാൻ ഏറ്റെടുക്കുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാം,” എന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചശേഷം രാഹുൽ പറഞ്ഞത്.