മണിപ്പൂർ കലാപം ; സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടു ; ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ഘടകം

ഡല്‍ഹി : മണിപ്പൂരില്‍ കലാപം തുടരുന്നതില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ഘടകം. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന് സംസ്ഥാന നേതാക്കള്‍ കത്തയച്ചു.ബിജെപി മണിപ്പുര്‍ അധ്യക്ഷ എ.ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നല്‍കിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. 

Advertisements

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യര്‍ഥന. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍. പ്രശ്നക്കാരെ അറസ്റ്റുചെയ്യണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ പറയുന്നു.

Hot Topics

Related Articles