ഇനി എം സി റോഡിലൂടെ ധൈര്യമായി പോരു! സിഗ്നൽ ഡബിൾ ഒകെ ; കോട്ടയം മണിപ്പുഴയിലെ സിഗ്നൽ ലൈറ്റുകളുടെ തകരാർ പരിഹരിച്ചു 

കോട്ടയം : കോട്ടയം കോടിമത എംസി റോഡിൽ മണിപ്പുഴയിലെ സിഗ്നൽ ലൈറ്റിന്റെ  തകരാർ പരിഹരിച്ചു. രണ്ടാഴ്ച്ചക്ക് മുകളിയായി സിഗ്നൽ ലൈറ്റുകൾ തകരാറിലായി കിടക്കുകയായിരുന്നു. ഇതുമൂലം വലിയ ഗതാഗത കുരുക്കാണ് മണിപ്പുഴയിൽ ഉണ്ടായിരുന്നത്. സിഗ്നൽ ലൈറ്റുകളുടെ തകരാർ പരിഹരിക്കണമെന്ന ആവശ്യം കൗൺസിലർ ഷീജ അനിൽ പല തവണ നഗരസഭ കൗൺസിലിൽ ഉന്നയിച്ചിരുന്നു.ഇതേ തുടർന്ന് അഡ്ന്യൂസ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ എത്തുകയും സിഗ്നലുകൾ പരിശോധിച്ച ശേഷം തകരാറുകൾ പരിഹരിക്കുകയായിരുന്നു.സിഗ്നലിന്റെ കൺട്രോൾ കാർഡ് തകരാരിലായിരുന്നു അത് മാറ്റി സ്ഥാപിക്കുകയും. കൂടാതെ തകരാറിലായിരുന്ന ലൈറ്റുകൾ പുനസ്ഥാപിക്കുകയും ചെയ്തു . സിഗ്നൽ ലൈറ്റ്റുകളുടെ തെറ്റായിരുന്ന പ്രോഗ്രാമുകൾ പരിഹരിച്ചു. എം സി റോഡിൽ സിഗ്നൽ 40 സെക്കന്റ്‌ നൽകി. മണിപ്പുഴ ബൈപാസിൽ നിന്നുള്ള സിഗ്നൽ 20 സെക്കന്റും ആക്കി മാറ്റി. ഇതോടെ എം സി റോഡിലൂടെയുള്ള വാഹന ഗതാഗതം കൂടുതൽ സുഗമമായി. കൂടാതെ അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകളും കുറഞ്ഞു.

Advertisements

Hot Topics

Related Articles