മരയ്ക്കാറിന് മുൻപ് അരിച്ച് പെറുക്കി ഇൻകം ടാക്സ് ; ആൻ്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

കൊച്ചി: ആൻ്റണി പെരുമ്പാവൂര്‍ അടക്കമുള്ള മൂന്ന് നിര്‍മാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആൻ്റണി പെരുമ്പാവൂര്‍, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥര്‍ എത്തിയത്.

കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന. നി‍ര്‍മാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം, ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ പരിശോധന നടക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Hot Topics

Related Articles