മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതൽ 

പത്തനംതിട്ട : 129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന്  ആരംഭിക്കും. ഇന്ന് 2.30 ന്  മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും .ഓള്‍ഡ് കാതോലിക് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ബര്‍നാഡ് തിയഡോള്‍ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കണ്‍വന്‍ഷനില്‍ സംബന്ധിച്ച് ആശംസ അറിയിക്കും.

Advertisements

പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവരാണ് മുഖ്യ പ്രസംഗകര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാവിലെ 7.30 നുള്ള ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.ബോബി മാത്യുവും വ്യാഴം മുതല്‍ ശനി വരെ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് വെരി.റവ.ഡോ.ഷാം പി. തോമസും നേതൃത്വം നല്‍കും. രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2.30 ന് കുടുംബവേദി യോഗങ്ങള്‍ക്ക് പ്രമുഖ കൗണ്‍സിലര്‍ റവ.ഡോ.കെ.തോമസ് നേതൃത്വം നല്‍കും. ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് നടക്കുന്ന  എക്യുമെനിക്കല്‍ സമ്മേളനത്തിന് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ സന്ദേശം നല്‍കും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന മീറ്റിംഗില്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യ സന്ദേശം നല്‍കും. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക മീറ്റിംഗില്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ പ്രസംഗിക്കും. 

വ്യാഴാഴ്ച ഉച്ച കഴിഞ്ഞും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞും 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും  ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി യോഗവും നടക്കും. സംഘത്തിന്റെ സുവിശേഷ-സംഗീത സംവേദന വിഭാഗമായ മാത്യൂസ് മാര്‍ അത്താനേഷ്യസ് ഗോസ്പല്‍ ടീമിന്റെ കനക ജൂബിലി ഉദ്ഘാടനവും കണ്‍വന്‍ഷനില്‍ നടത്തപ്പെടും. എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളില്‍ മോസ്റ്റ്.റവ.ഗീവര്‍ഗ്ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, ഡോ.ജിനു സക്കറിയ ഉമ്മന്‍, ജേക്കബ് പൂന്നൂസ് കജട എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും. 

18-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളില്‍ വച്ച് വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച് കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തില്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സമാപന സന്ദേശം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലിന്റെ പണി പൂര്‍ത്തിയായി. കണ്‍വന്‍ഷന്റെ ചരിത്രത്തിലാദ്യമായി കുട്ടിപ്പന്തലും ഇടവകയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു.   101 ഗാനങ്ങള്‍ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. ഡി എസ് എം സി  ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള പാലം പണിയും പൂര്‍ത്തിയായി.

Hot Topics

Related Articles