തിരുവനന്തപുരം :ലോകത്തിലെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് സഹാറ മരുഭൂമിയിലൂടെ നടക്കുന്ന ‘മാരത്തോണ്‍ ഡെ സാബ്ളസ്’ ആണ്. 155 മൈല്‍ ദൂരം ആറ് ദിവസത്തിനുള്ളില്‍ താണ്ടേണ്ട ഈ മത്സരത്തിന്റെ കടുപ്പം കാരണം പങ്കെടുക്കുന്നവര്‍ മരിക്കുകയാണെങ്കില്‍ മൃതദേഹം എവിടെ എത്തിക്കണമെന്നുള്ള ഫോം വരെ മുമ്പ് പൂരിപ്പിക്കേണ്ടി വരും.1994-ല്‍, 39-ാം വയസ്സില്‍ ഈ മത്സരത്തില്‍ പങ്കെടുത്ത മുന്‍ പോലീസ് ഓഫീസറും ഒളിമ്പിക് പെന്റാത്ലോണ്‍ താരവുമായ മൗറോ പ്രോസ്പെരിയുടെ അനുഭവം മനുഷ്യരുടെ മനക്കരുത്തിന്റെയും അതിജീവനത്തിന്റെയും അത്ഭുതകരമായ കഥയാണ്.
മത്സരത്തിനായി ദിവസവും 25 മൈല്‍ ഓടി കുറഞ്ഞ വെള്ളം മാത്രം കുടിച്ച് പരിശീലിച്ച പ്രോസ്പെരി, തുടക്കത്തില്‍ സുഖകരമായി ഓടിത്തുടങ്ങി. എന്നാല്‍, നാലാം ദിവസം വന്ന ശക്തമായ മണല്‍ക്കാറ്റ് അദ്ദേഹത്തെ വഴിതെറ്റിച്ചു. മണല്‍ പ്രദേശത്തിന്റെ രൂപം തന്നെ മാറ്റിയതിനാല്‍ ഭൂപടവും കോംപസും ഉണ്ടായിട്ടും വഴി കണ്ടെത്താനായില്ല.അര കുപ്പി വെള്ളം മാത്രമേ ശേഷിച്ചിരുന്നുള്ളു. സാഹചര്യത്തിന്റെ ഭീകരത മനസ്സിലാക്കിയ പ്രോസ്പെരി, മൂത്രം കുപ്പിയില്‍ ശേഖരിച്ച് കുടിക്കാന്‍ തുടങ്ങി. ഉച്ചക്കാലത്ത് ചൂട് ഒഴിവാക്കാന്‍ പുലര്ച്ചയിലും വൈകുന്നേരത്തിലും മാത്രം നടന്നു. വഴിമധ്യേ ബെഡൂയിനുകള്‍ ഉപയോഗിച്ചിരുന്ന പഴയ മുസ്ലിം ആരാധനാലയമായ മറാബൂത്തില് എത്തി. അവിടെ പാകം ചെയ്ത ഭക്ഷണം കഴിച്ചെങ്കിലും പിന്നീട് വിശപ്പടക്കാന്‍ ആരാധനാലയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് വാവലുകളെ പിടിച്ച് പച്ചയായി ഭക്ഷിക്കേണ്ടിവന്നു.തന്റെ സാന്നിധ്യം ആരും ശ്രദ്ധിക്കാത്തതില്‍ നിരാശനായ പ്രോസ്പെരി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതിനെ ജീവന് നിലനിർത്താനുള്ള അടയാളമായി കാണിച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്ന് പാമ്പുകളെയും പല്ലികളെയും പിടിച്ച് പച്ചയായി ഭക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിര്‍ജലീകരണം മൂലം മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായപ്പോള്‍ മരുഭൂമിയിലെ ചീരച്ചെടികളുടെ നീര് കുടിച്ച് ജീവന് നിലനിർത്തി.ഒൻപതാം ദിവസം, ഒടുവില്‍ പ്രോസ്പെരി ഒരു ബെര്‍ബര്‍ വാസസ്ഥലത്ത് എത്തി. അവിടുത്തെ സ്ത്രീകള്‍ അദ്ദേഹത്തിന് ആട്ടിന്പാല് നല്കി. പിന്നീട് പൊലീസ് രക്ഷപ്പെടുത്തി. താന്‍ യഥാര്‍ത്ഥത്തില്‍ എത്തേണ്ടിയിരുന്ന സ്ഥലത്തില്‍നിന്ന് ഏകദേശം 181 മൈല്‍ അകലെയുള്ള അള്‍ജീരിയയിലാണ് താന്‍ എത്തിപ്പെട്ടതെന്ന് അപ്പോഴാണ് മനസ്സിലായത്.ഈ അനുഭവത്തില്‍നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷം എടുത്തു. എന്നാല്‍, അതിനുശേഷവും അദ്ദേഹം എട്ടിലധികം മരുഭൂമി മാരത്തോണുകളില്‍ വീണ്ടും പങ്കെടുത്തു.