മാർച്ച് 24,25 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

കോട്ടയം : ബാങ്കുകളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക, ബാങ്കുകളിൽ പഞ്ചദിനവാരം നടപ്പിലാക്കുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, കരാർ തൊഴിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസി (യു എഫ് ബി യു ) ന്റെ നേതൃത്വത്തിൽ രാജ്യത്തെ ബാങ്ക് ജീവനക്കാർ മാർച്ച് 24,25 തീയതികളിൽ രാജ്യ വ്യാപകമായി പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം ടൗൺ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ ഐ ബി ഇ എ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

Advertisements

ജോർജി ഫിലിപ്പ് ( യു എഫ് ബി യു ജില്ലാ കൺവീനർ ), ഹരി ശങ്കർ എസ് ( എ ഐ ബി ഇ എ ), ജേക്കബ് പി ചിറ്റാട്ടുകളം ( എ ഐ ബി ഒ സി), അനൂപ് ജോസഫ് ( എൻ സി ബി ഇ ), രമ്യ രാജ് ( ബെഫി ) തുടങ്ങിയ വിവിധ സംഘടന നേതാക്കൾ പ്രതിഷേധ ധർണ്ണയിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണിമുടക്കിനു മുന്നോടിയായി പാർലമെന്റ് ധർണ ഉൾപ്പെടെയുള്ള വിവിധ പ്രക്ഷോഭ സമര പരിപാടികൾ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

Hot Topics

Related Articles