മാർച്ചിൽ കേരളത്തിൽ സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടും ; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂസ് ഡെസ്ക് : മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.വേനൽ മഴ പൊതുവെ സാധാരണ നിലയിലെങ്കിലും  തെക്കൻ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ മഴ കുറവ്  സാധ്യത.മാർച്ച്‌ മുതൽ മേയ്‌ വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂട് കൂടും.രാജ്യത്തു ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കും.പസഫിക്ക്  സമുദ്രത്തിൽ എൽനിനോ   തുടരും. മൺസൂൺ ആരംഭത്തോടെ  സാധാരണ സ്ഥിതിയിലേക്ക് മാറാൻ സാധ്യത. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ സാധാരണ സ്ഥിതിയിൽ  തുടരുന്നു.

Hot Topics

Related Articles