ഭാര്യയുടെ വിവാഹത്തിന് മുൻകൈ എടുത്ത് ഭര്‍ത്താവ്; കാമുകനുമായി താലികെട്ടി, ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിട നല്‍കി

ലഖ്നൗ :ഭാര്യയുടെ കാമുകനുമായുള്ള വിവാഹത്തിന് തന്നെ മുൻകൈ എടുത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നടന്ന സംഭവം നാട്ടുകാരെ അത്ഭുതപ്പെടുത്തുകയും വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.കമ്രൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സിന്ദുർവ ഗ്രാമത്തിലെ ശിവശങ്കറാണ് ഭാര്യ ഉമയെ കാമുകന്‍ വിശാലിന് വിട്ടുനല്‍കിയത്. മാര്‍ച്ച് 2നാണ് ശിവശങ്കറും ഉമയും വിവാഹിതരായത്. എന്നാല്‍ വിവാഹിതയായിട്ടും ഉമ തന്റെ മുന്‍കാമുകനായ വിശാലുമായുള്ള ബന്ധം തുടരുകയായിരുന്നു.ശിവശങ്കര്‍ പലവട്ടം ഭാര്യയെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും, അവള്‍ വിസമ്മതിച്ചു.

Advertisements

തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുകള്‍ രൂക്ഷമായി. കഴിഞ്ഞ മെയ് 29ന് ഉമ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഓഗസ്റ്റില്‍ തിരിച്ചെത്തിയപ്പോഴും ബന്ധം വിച്ഛേദിക്കാന്‍ തയ്യാറായില്ല. ഒരുദിവസം രാത്രി വൈകി ഉമ കാമുകനോട് സംസാരിക്കുന്നതായി കണ്ടതോടെ പ്രശ്നം കൂടുതല്‍ വഷളായി, കേസ് പൊലീസിലെത്തുകയും ചെയ്തു.ശേഷം ശിവശങ്കര്‍ ഭാര്യയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചു. പരസ്പര ധാരണയില്‍ ഉമയും വിശാലും ഔദ്യോഗികമായി വിവാഹിതരാകാന്‍ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച വൈകുന്നേരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ആദിത്യ ബിര്‍ള ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.മാല കൈമാറ്റം, സിന്ദൂര ചടങ്ങ് തുടങ്ങിയ എല്ലാ പരമ്പരാഗത ആചാരങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉമ വിശാലിനൊപ്പം പോയത്. ചടങ്ങിന്‍റെ അവസാനത്തില്‍ ഭര്‍ത്താവ് ശിവശങ്കര്‍ തന്നെ ഇരുവര്‍ക്കും വിട നല്‍കി.

Hot Topics

Related Articles