ഫോട്ടോ ക്യാപ്ഷൻ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദി റീ കണക്ട് – ഡിമൻഷ്യ കെയർ പ്രോഗ്രാമിന്റെ ഉദ്ഘാടനം കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ നിർവ്വഹിക്കുന്നു. പാലാ നഗരസഭ ചെയർപേഴ്സൺ തോമസ് പീറ്റർ, ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ഡോ.ജോസി ജെ.വള്ളിപ്പാലം, ഡോ.അരുൺ ജോർജ് തറയാനിൽ, പൈനാടത്ത് ജോസ് ജോളി എന്നിവർ സമീപം
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിമൻഷ്യ ബാധിച്ചവർക്കു വേണ്ടി ദി റീ കണക്ട് എന്ന പേരിൽ ഡിമൻഷ്യ കെയർ പ്രോഗ്രാം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രായമായവർ നേരിടുന്ന ആരോഗ്യ പ്രശ്നം മാത്രമല്ല ഒരു സാമൂഹിക പ്രശ്നം കൂടിയാണ് ഡിമൻഷ്യ എന്ന് കലക്ടർ പറഞ്ഞു. പ്രായമായവർക്കു എല്ലാ സംരക്ഷണവും ഒരുക്കേണ്ട കാര്യത്തിൽ നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവരുടെ ആരോഗ്യ സംരക്ഷണം മുൻ നിർത്തി നൂതന സംവിധാനങ്ങളും ചികിത്സകളും കൊണ്ടുവരുന്നത് മാതൃകാപരമാണെന്നും കലക്ടർ ചേതൻ കുമാർ മീണ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.നൂതന ചികിത്സ മാർഗങ്ങളിലൂടെ മറവി രോഗത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള മാർഗങ്ങളാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഡിമൻഷ്യ കെയർ പ്രോഗ്രാമിന്റെ ഭാഗമായുള്ള വി.ആർ. ടൂൾ ആൻഡ് ന്യൂറോബ്ലൂം , എൽഡേഴ്സ് മെമ്മറി വർക്ക് ബുക്ക് എന്നിവയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും പാലാ നഗരസഭ ചെയർപേഴ്സൺ തോമസ് പീറ്റർ നിർവ്വഹിച്ചു. മധ്യതിരുവാതാംകൂറിന് പാലാ രൂപതയുടെ സമ്മാനമാണ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ഇവിടെ നടപ്പാക്കുന്ന നൂതനചികിത്സകളും എന്ന് ചെയർപേഴ്സൺ പറഞ്ഞു.
റീ കണക്ട് പ്രോഗ്രാമിനെ കുറച്ച് ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോസി ജെ.വള്ളിപ്പാലം വിശദീകരിച്ചു.
ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ ജോർജ് തറയാനിൽ, ഈസ്ഡിമൻഷ്യ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പൈനാടത്ത് ജോസ് ജോളി, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.