മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിൽ റവന്യൂ വിഭാഗത്തിന്റെ സർവേ

കോതമംഗലം: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗത്തിന്റെ സർവേ. നാളെ രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.