എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് സിപിഎം. ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനന്‍ തള്ളി. വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു. റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ തിരെഞ്ഞുപ്പ് കമ്മിഷന് മാത്യു കുഴൽ നാടൻ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തിയ സ്വത്തിന്‍റെ 30 മടങ്ങ് സ്വത്ത് കുഴൽ നാടനും കുടുംബത്തിനും ഉണ്ട്. നാമനിർദേശ പത്രികയിൽ 2016മുതൽ 2021വരെയുള്ള കുടുംബ വരുമാനം 95,86,650രൂപയാണ്. എന്നാൽ ഈ കാലയളവിൽ മാത്യുവിന്‍റേയും ഭാര്യയുടെയും പേരിൽ 30.5കോടി രൂപയുടെ സ്വയാർജിത സ്വത്താണ് രേഖകൾ കാണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശത്ത് 24ശതമാനം ഷെയറായി 9കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടുണ്ടോ? വിദേശത്ത് 2.5ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയൊടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്‍റെ വെളിപ്പെടുത്തൽ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സിഎന്‍മോഹനന്‍ പറഞ്ഞു.