അതിരമ്പുഴ : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സെർജോ നഗറിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിക്കും.
വർഷങ്ങളായി കുടി വെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മാവേലിനഗർ, 5ാം വാർഡ് ചക്കാലക്കുന്ന് ഭാഗങ്ങൾ . പദ്ധതി നടപ്പിലാക്കുന്നതിനായി കുളം നിർമ്മിക്കുന്നതിനായി പാലുക്കുഴുപ്പിൽ ജോ ജോജോ 5 സെന്റ് സ്ഥലവും , വിലങ്ങിയിൽ ഫിലോമിന ജോൺ 2.5 സെന്റ് സ്ഥലം ടാങ്ക് നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകിയതിനാലാണ് പദ്ധതി നടത്തുവാൻ സാധിച്ചത്. 42 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ 2016 ൽ തുടങ്ങിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആൻസ് വർഗ്ഗീസ് തുടർ പ്രവർത്തനം നടത്തി പദ്ധതി പൂർത്തീകരണത്തിലെത്തി. 2020 സെപ്തംബർ 26 ന് മുൻ എം.എൽ. ശ്രീ. സുരേഷ് കുറുപ്പാണ് മൂപ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. തുക പൂർണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിക്കുന്നത്. ഈ പ്രദേശത്തെ ഇരുന്നോറോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകുവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാവേലി നഗർകുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടത്തിൽ പറഞ്ഞു.