ഈ പൊലീസ് ഡ്രൈവർമാരും മനുഷ്യരാണ് സർ…! ജി 20 ഉച്ചകോടിയുടെ ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസ് ഡ്രൈവർമാർക്ക് 24 മണിക്കൂറും ഡ്യൂട്ടി; വിവിഐപികളുടെ സുരക്ഷ പോലും പരിഗണിക്കാതെ ഡ്രൈവർമാരെ നിയോഗിച്ചതിൽ വിമർശനം ശക്തം

കോട്ടയം: പൊലീസ് ഡ്രൈവർമാരും മനുഷ്യരാണ് സർ..! ജി 20 ഉച്ചകോടിയുടെ ഭാഗമായി കോട്ടയം കുമരകത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച പൊലീസ് ഡ്രൈവർമാർക്ക് 24 മണിക്കൂർ ഡ്യൂട്ടിയിട്ടിരിക്കുന്നതായി പരാതി. മറ്റുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എട്ടു മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഡ്യൂട്ടിയിടുമ്പോഴാണ് പൊലീസ് ഡ്രൈവർമാർക്ക് 24 മണിക്കൂർ ഡ്യൂട്ടിയിടുന്നതായി പരാതി ഉയർന്നിരിക്കുന്നത്. കോട്ടയം അടക്കം വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസ് ഡ്രൈവർമാരെയാണ് ജി20 ഉച്ചകോടിയുടെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവരെയാണ് മനുഷ്യരാണ് എന്ന പരിഗണന പോലും നൽകാതെ 24 മണിക്കൂറും ഡ്യൂട്ടിയ്ക്കിടുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

അടുത്ത ദിവസം ആരംഭിക്കുന്ന ജി 20 ഉച്ചകോടിയ്ക്കായി പത്തു ദിവസത്തേയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നിർദേശിച്ചിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിഐപിമാരാണ് ഇവിടെ ഉച്ചകോടിയ്ക്കായി എത്തുന്നത്. ഇവർക്ക് സുരക്ഷ ഒരുക്കുന്നതിനായാണ് പൊലീസ് വാഹനങ്ങൾ ഓടുന്നത്. എന്നാൽ, ഇത്തരത്തിൽ ഓടുന്ന പൊലീസ് വാഹനങ്ങളിലെ ജീവനക്കാർക്ക് ഒരു ദിവസം മുഴവൻ ഡ്യൂട്ടിയിടുന്നത് അക്ഷരാർത്ഥത്തിൽ വിവിഐപിമാരുടെ ജീവന് പോലും ഭീഷണി ഉയർത്തുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

24 മണിക്കൂറും പൊലീസ് ഡ്രൈവർമാരെ ഡ്യൂട്ടിയ്ക്കു നിയോഗിച്ചാൽ ഇത് ഇവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് വാഹനം ഓടിക്കുമ്പോഴുള്ള അപകട സാധ്യതയും വർദ്ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് ഡ്രൈവർമാർക്ക് 24 മണിക്കൂറും ഡ്യൂട്ടി ഇടുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നത്.

Hot Topics

Related Articles