അറുനൂറ്റിമംഗലം പള്ളിയിൽ നാൽപതാം വെള്ളി ആചരണവും കുരിശു മലകയറ്റവും  30 നും 31 നും 

കടുത്തുരുത്തി: തീര്‍ത്ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയത്തിലെ നാല്‍പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും 30, 31 തീയതികളില്‍ നടക്കും. നോമ്പിന്റെ പുണ്യം തേടി വലിയ നോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ നടന്ന കുരിശുമല കയറ്റത്തില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. നാല്‍പതാം വെള്ളിയാഴ്ച്ച നടക്കുന്ന കുരിശുമല കയറ്റത്തില്‍ പതിനായിര കണക്കിന് വിശ്വാസികളാണ് മല കയറി അനുഗ്രഹം നേടുന്നതിനായി അറുനൂറ്റിമംഗലം പള്ളിയിലെത്തുക. 

നാളെ രാവിലെ 6.45 ന് കൊടിയേറുന്നതോടെ നാല്‍പതാം വെള്ളി തിരുകര്‍മങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രദക്ഷിണമായി മല മുകളിലെത്തിച്ചു പ്രതിഷ്ഠിക്കും. 7.30 ന് മലമുകളിലെ കപ്പേളയില്‍ വികാരി അഗസ്റ്റിന്‍ വരിക്കമാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പിക്കും. വൈകൂന്നേരം നാലിന് പള്ളിയില്‍ ദിവ്യബലി – ഫാ ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, അഞ്ചിന് ദിവ്യകാരുണ്യ ആരാധന, ആറിന് കുരിശിന്റെ വഴി, 6.45 ന് മലമുകളില്‍ ദിവ്യബലി, സന്ദേശം – ഫാ തോമസ് ഓലായത്തില്‍, എട്ടിന് മലമുകളില്‍ ദിവ്യബലി, സന്ദേശം – ഫാ ഷാജി മുകളേല്‍, 8.30 ന് കുരിശിന്റെ വഴി, 9.30 ന് മലമുകളില്‍ ദിവ്യബലി – ഫാ വര്‍ഗീസ് ചെരപ്പറമ്പില്‍. 31 ന് നാല്‍പതാം വെള്ളി ദിനത്തില്‍ പുലര്‍ച്ചെ അഞ്ചിന് മലമുകളില്‍ ദിവ്യബലി – റവ ഡോ ജോസഫ് കരികുളം, ആറിന് മലമുകളില്‍ ദിവ്യബലി – ഫാ ജോയിസ് ചേലച്ചുവട്ടില്‍, ഏഴിന് പള്ളിയില്‍ ദിവ്യബലി, സന്ദേശം – റവ ഡോ ജോര്‍ജ് ഞാറക്കുന്നേല്‍, ഒമ്പതിന് മലമുകളില്‍ ദിവ്യബലി – ഫാ ജോസഫ് തെരുവില്‍, 9.30 ന് കുരിശിന്റെ വഴി, 10.30 ന് മലമുകളില്‍ ദിവ്യബലി, സന്ദേശം – റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, 3.30 ന് പള്ളിയില്‍ ദിവ്യബലി – ഫാ കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുരയില്‍, അഞ്ചിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ മുള്‍മുടി പ്രദക്ഷിണം, ആറിന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കും. 

7.30 ന് മലമുകളില്‍ ദിവ്യബലി, സന്ദേശം – ഫാ മാത്യു കവളംമാക്കല്‍, എട്ടിന് കുരിശിന്റെ വഴി, ഒമ്പതിന് മലമുകളില്‍ ദിവ്യബലി – ഫാ ജോബി പന്നൂറയില്‍, പത്തിന് മലമുകളില്‍ ദിവ്യബലി – ഫാ തോമസ് ബ്രാഹ്മണവേലില്‍, 11 ന് തിരിശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുന:പ്രതിഷ്ഠിക്കുന്നതോടെ ഈ വര്‍ഷത്തെ നാല്‍പതാം വെള്ളി തിരുകര്‍മങ്ങള്‍ക്ക് സമാപനമാകും. 

തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയിലേക്കു വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും വികാരി ഫാ അഗസ്റ്റിന്‍ വരിക്കമാക്കല്‍, കൈക്കാരന്മാരായ റ്റി.റ്റി. അഗസ്റ്റിന്‍ തറയില്‍, കെ.വി. തോമസ് കരികുളം, എം.വി. ലൂക്കാ മംഗ്ലായിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Hot Topics

Related Articles