മധുരം തുളുമ്പുന്ന മാമ്ബഴവുമായി താരതമ്യം ചെയ്യുമ്‌ബോൾ മാവില വെറും പാഴില ആണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മാമ്ബഴത്തെക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയത് മാവിന്റെ ഇലയ്ക്കാണ്. വിറ്റാമിൻ സി, ബി എ എന്നിവ കൂടാതെ നിരവധി ആന്റി ഓക്‌സിഡന്റുകളും ബയോ ആക്ടീവ് സംയുക്തങ്ങളും മാവിലയിൽ അടങ്ങിയിട്ടുണ്ട്. ഇനി ഇതെങ്ങനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവെന്ന് നോക്കാം.
1 . പ്രമേഹം നിയന്ത്രിക്കുന്നു
ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ മാവില സഹായിക്കും. മാവിലയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹ രോഗത്തെ മുൻകൂട്ടി കണ്ട് നിയന്ത്രിക്കാൻ സഹായിക്കും.
2 . ഹൃദയാരോഗ്യം
മാവിലയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലവോനോയ്ഡ്‌സ്, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും രക്തക്കുഴലുകൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗങ്ങൾ ബാധിച്ചവരിൽ അപകട സാധ്യത കുറയ്ക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
3 . ശരീരഭാരം കുറയ്ക്കാം
ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. മാവില ഇട്ട ചായ കുടിക്കുന്നത് കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
4 . ശ്വസന വ്യവസ്ഥയുടെ ആരോഗ്യം
ആസ്മ, ബ്രോങ്കൈറ്റിസ്, ജലദോഷം തുടങ്ങിയവയ്ക്ക് ഉത്തമ പരിഹാരമാണ് മാവില. ശ്വാസകോശ രോഗങ്ങൾക്കും തൊണ്ടയിലെ അണുബാധയ്ക്കുമെല്ലാം മാവിലയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.
5 . ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.
മലബന്ധം, വയറിളക്കം തുടങ്ങിയ ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഉപയോഗിച്ചുവരുന്ന പരമ്ബരാഗതമായ ഔഷധമാണ് മാവില. ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്പാദനത്തിന് ഇവ സഹായിക്കും.
- ചർമ്മ സംരക്ഷണം
പൊള്ളൽ, മുഖക്കുരു, ചൊറിച്ചിൽ, തുടങ്ങിയ ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾക്ക് മാവില ഉപയോഗിക്കാം. ഇത് ചർമ്മം ചുവന്ന് തടിക്കുന്നത് തടയാനും അണുബാധ ഒഴിവാക്കാനും സഹായിക്കും.
7 മുടി വളർച്ച
മാവിലയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടി വളരാൻ സഹായിക്കുന്നു. മാവില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുന്നത് അകാല നര തടയാനും മുടി വളരാനും സഹായിക്കും.