തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തില്‍ കെഎസ്ആർടിസിക്ക് പങ്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. സിസിടിവി ക്യാമറയിലെ മെമ്മറി കാർഡ് ഊരിയെടുക്കാറില്ല.മെമ്മറി കാർഡ് എങ്ങനെ കാണാതായി എന്നത് പൊലീസ് കണ്ടെത്തട്ടെ. പൊലീസ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് കെ ബി ഗണേഷ്കുമാർ പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദുർബല വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബസ് തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍ തുടങ്ങി ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതി. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.