എംബിബിഎസ്  പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ  മേനോനെ ആദരിച്ചു; ആദരിച്ചത് സിപി എം അട്ടിപീടിക ബ്രാഞ്ച് കമ്മിറ്റി 

കോട്ടയം : തഞ്ചാവൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവി ആർ മേനോനെ സിപി എം അട്ടിപീടിക ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു മൊമൻ്റോ കൈമാറി. സിപിഎം ഏരിയ കമ്മിറ്റിയംഗവും കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കെ കേശവൻ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ധന്യാ സാബു, ഏരിയാ കമ്മിറ്റിയംഗം കെ എസ് സലിമോൻ, ലോക്കൽ സെക്രട്ടറി ടി വി സുധീർ, പഞ്ചായത്ത് മെമ്പർ പി എസ് അനീഷ്, ബ്രാഞ്ച് സെക്രട്ടറി സനൂപ് സാബു, കെ പി അലക്സാണ്ടർ എന്നിവർ ആശംസയറിയിച്ചു. സിപി എം അട്ടിപ്പിടിക ബ്രാഞ്ചംഗ വും വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയാ പ്രസിഡൻ്റുമായ   രാജേഷ് കെ മേനോൻ്റെയും അധ്യാപിക ശ്രീല രാജേഷിൻ്റെയും മകളാണ് ദേവി.

Advertisements

Hot Topics

Related Articles