സൂറത്ത്: ജൂനിയർ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാമ്പസ്സിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥി അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലെ ഗോത്രി ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്.
ആശുപത്രിയുടെ മുകളിലെ നിലയിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരേ മെഡിക്കൽ കോളേജിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയും പ്രതിയും പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് പൊലീസ് പറയുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.