മെഗാതിരുവാതിരയിൽ നിറഞ്ഞാടി ദേവമാതാ : ദേവമാത കോളജിൽ ഓണാഘോഷങ്ങളുടെ ആവേശം

കുറവിലങ്ങാട് : .ഓണാഘോഷങ്ങളുടെ ഭാഗമായി ദേവമാതയിൽ അരങ്ങേറിയ മെഗാ തിരുവാതിര ഏറെ ശ്രദ്ധേയമായി. അൻപത്തിനാല് വിദ്യാർത്ഥിനികളാണ് മൊഗാ  തിരുവാതിരയിൽ അണിനിരന്നത്. വിളക്കു വച്ച് അരങ്ങിനെ വന്ദിച്ച ശേഷം അനുക്രമമായി   അണിനിരന്ന കുട്ടികൾ തിരുവാതിരയുടെ

Advertisements

ചുവടുകൾ താളാത്മകമായി അവതരിപ്പിച്ചു. പാട്ടും ചുവടും ഒത്തുചേർന്നുള്ള ലാസ്യ നർത്തനത്തിൻ്റെ അവതരണം ഏറെ ഹൃദ്യമായിരുന്നു. ഒപ്പം തിരുവാതിരക്കളിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ച് അറിവുപകരുന്ന പ്രഭാഷണവും ഉൾപ്പെടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ദേവമാതാ കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി കവളമ്മാക്കൽ, ഡോ. പ്രിയ ജോസഫ്, ശ്രീമതി അനു പി. മാത്യു, ഡോ.സി. സിന്ധു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

Hot Topics

Related Articles