ദില്ലി: മണിപ്പൂരിലെ മെയ്ത്തെയ്, കുക്കി ഗോത്ര വിഭാഗങ്ങൾ ചെങ്കോട്ടയിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച യോഗം ചേർന്നു. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷം നടക്കുന്ന ചെങ്കോട്ടയക്ക് ചുറ്റും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താൽപര്യമില്ലെന്ന വിമർശനമുയർത്തി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മണിപ്പൂരിൽ കലാപം നടക്കുമ്പാൾ മോദി പാർലമെന്റിൽ നാണമില്ലാത്ത തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നെന്നും രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. മണിപ്പൂരിനെ സംബന്ധിച്ച ചർച്ച പാർലമെൻറിൽ ഉണ്ടായപ്പോൾ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയെന്നും പ്രതിപക്ഷം കളിച്ചത് നാടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.