കോട്ടയം മേലുകാവ് പോലീസ് സ്റ്റേഷനിൽ അതിക്രമം : കാസർകോട് സ്വദേശിയായ പ്രതി പിടിയിൽ 

കോട്ടയം : മേലുകാവ് പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് കയറി അതിക്രമം കാണിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കൊല്ലംപാറ കരിംതലം ഭാഗത്ത് ഇരുവേലിൽ വീട്ടിൽ  ജോസ് മകൻ നോയൽ ജോസ് (36) (മേലുകാവ്  ചെമ്മല ഭാഗത്ത് വല്ലനാട്ട്  വീട്ടിൽ വാടകയ്ക്ക് താമസം)  എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, സ്റ്റേഷനിലെ വാതിൽ തല്ലി തകർക്കുകയായിരുന്നു. തുടർന്ന് മേലുകാവ്  എസ്.എച്ച്. ഓ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles