യോഗി ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി; നരേന്ദ്രമോദിയുടെ പിൻഗാമിയാകാൻ യോഗിയോ; രാജ്യം ഉറ്റു നോക്കുന്ന മുഖ്യമന്ത്രിയായി യോഗി മാറുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് പഠനം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ 2023 സർവേപ്രകാരമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്വീകാര്യതയിലടക്കം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

39.1 ശതമാനം ജനങ്ങൾ അദ്ദേഹത്തെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാർ. ഇവർ യഥാക്രമം 16 ശതമാനവും 7.3 ശതമാനവും വോട്ടുകൾ വീതമാണ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിമാരുടെ പ്രവർത്തനത്തിനൊപ്പം ജനങ്ങൾക്കിടയിലെ സ്വീകാര്യത കൂടി കണക്കിലാക്കുന്നതാണ് സർവേയിലെ വിവരങ്ങൾ. കണക്കുകൾ പ്രകാരം യോഗി ആദിത്യനാഥിന്റെ സ്വീകാര്യതയിൽ വർദ്ധനവാണ് പ്രകടമാകുന്നത്. എന്നാൽ അരവിന്ദ് കേജരിവാളിന്റെ സ്വീകാര്യതയിൽ ഇടിവ് രേഖപ്പെടുത്തി. 2022 ആഗസ്റ്റിനെ അപേക്ഷിച്ച് ഡൽഹി മുഖ്യമന്ത്രിയുടെ സ്വീകാര്യതയിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മമത ബാനർജിയുടെ ജനപ്രീതി ഒരു ശതമാനം കുറഞ്ഞ് 7.3 ശതമാനമായി മാറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെക്കുറിച്ചും പഠനം വിവരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. സർവേപ്രകാരം രാജ്യത്തെ ഏറ്റവും സ്വീകാര്യനായ നേതാവായി നരേന്ദ്രമോദി തുടരുകയാണ്. 72 ശതമാനം വോട്ടുകൾ പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ തൃപ്തരാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപി ഭരണത്തിനെതിരായി നടക്കുന്ന ഭാരത് ജോഡോ യാത്ര മോദിയുടെ സ്വീകാര്യതയ്ക്ക് കാര്യമായ കോട്ടം സൃഷ്ടിച്ചിട്ടില്ലെന്നാണ് സർവേ പറയുന്നത്. കൂടാതെ ലോക്‌സഭാ ഇലക്ഷൻ ഇപ്പോൾ നടക്കുകയാണെങ്കിൽ ബിജെപി 284 സീറ്റുകളും കോൺഗ്രസ് 68 സീറ്റുകളും മറ്റുള്ളവർ 191 സീറ്റുകളും നേടുമെന്നും സർവേ പ്രവചിക്കുന്നുണ്ട്.

Hot Topics

Related Articles